Advertisement
Latest NewsNewsIndia

തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കോടികളുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Advertisement

കൊൽക്കത്ത : ശാരദ തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്. തൃണമൂൽ കോൺഗ്രസ് എംപി ശതാബ്ദി റോയ്, മറ്റ് നേതാക്കളായ കുനാൽ ഘോഷ്‌ ദെബ്ജാനി മുഖർജി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.

Read Also : മൂന്ന് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി 

മൂന്ന് പേരുടെയും മൂന്ന് കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.

ശാരദ ഗ്രൂപ്പിന്റെ വിവിധ പദവികൾ വഹിച്ചിരുന്നവരാണ് മൂന്ന് തൃണമൂൽ നേതാക്കളും. മുൻ രാജ്യസഭാ എംപി കൂടിയായ കുനാൽ ഘോഷ്‌ ശാരദ മീഡിയ ഗ്രൂപ്പിന്റെ മേധാവി ആയിരുന്നു. ശതാബ്ദി റോയ് ശാരദ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറും, ദെബ്ജാനി മുഖർജി ശാരദ ഗ്രൂപ്പിന്റെ ഡയറക്ടർ ചുമതലയുമാണ് വഹിച്ചിരുന്നത്.

Related Articles

Post Your Comments


Back to top button