കൊച്ചി > ഇടപ്പള്ളി ലുലുമാളിന്റെ മുന്നിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട തോക്കും തിരകളും കണ്ടെടുത്തു. തോക്ക് കൈമാറേണ്ട പ്രമുഖ സമുദായ, രാഷ്‌ട്രീയ നേതക്കളുടെ പേരടങ്ങിയ കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. തോക്കും തിരകളും കസ്‌റ്റഡിയിലെടുത്ത കളമശേരി പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12നാണ് മാളിന്റെ മുൻവശത്തെ ട്രോളി പാർക്കിങ് ഏരിയയിൽ നിന്ന് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷാ ഉദ്യോഗസ്ഥാർ കണ്ടെടുത്തത്. 1964 മോഡൽ റിവോൾവറാണിതെന്ന് പൊലീസ് പറഞ്ഞു. പ്രായമുള്ളയാൾ സഞ്ചി ട്രോളിയിൽ വയ്‌ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ പോയ കാറിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ സമുദായ നേതാക്കളുടെ പേരുകളടങ്ങിയ കത്തും കൂട്ടത്തിലുണ്ടായിരുന്നു.കാറിന്റെ നമ്പർ ലഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. ലുലുമാളിൽ പൊലീസ് സംഘം പരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..