Advertisement
Latest NewsNewsIndiaEntertainment

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; മൂന്നര ലക്ഷം രൂപ തട്ടിയതായി പരാതി

പ്രേമലതയുടെ 12 വയസുള്ള മകള്‍ക്ക് ബോളിവുഡ് സിനിമയില്‍ റോള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു

വഡോദര: പന്ത്രണ്ടുകാരിയായ മകള്‍ക്ക് സിനിമയില്‍ അവസരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം കവര്‍ന്നതായി പരാതി. ബോളിവുഡ‍് സിനിമയില്‍ നല്ലൊരു റോള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വഡോദരയിലെ ശുഭാന്‍പുര സ്വദേശിനിയായ പ്രേമലത ശര്‍മയുടെ കയ്യിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയത്.

സിനിമ മേഖലയില്‍ മേക്കപ്പ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഭൂമി പഥക്കാണ് തട്ടിപ്പിന് പിന്നിൽ. ഭൂമിയെ കുറച്ചു ‌ മാസങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെട്ടതെന്ന്പ്രേമലത ഗോര്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രേമലതയുടെ 12 വയസുള്ള മകള്‍ക്ക് ബോളിവുഡ് സിനിമയില്‍ റോള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു കൂടാതെ നഗരത്തിലെ ഒരു സ്റ്റുഡിയോയില്‍ നടക്കുന്ന സൗന്ദര്യ മത്സരത്തില്‍ മകളെ പങ്കെടുപ്പിക്കാമെന്നും പറഞ്ഞിരുന്നു.

സംവിധായകന്‍ ആണെന്ന് പറഞ്ഞു സുബോധ് കുമാർ എന്ന വ്യക്തിയെ ഭൂമി പരിചയപ്പെടുത്തി. 12 വയസുകാരി മകള്‍ക്ക് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് നല്‍കി മൂന്ന് ലക്ഷം രൂപ കുമാര്‍ വാങ്ങി. ഏറെ കാത്തിരുന്നിട്ടും യാതൊരു അവസരവും ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കാന്‍ പ്രേമലത തീരുമാനിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button