Advertisement
KeralaLatest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിച്ചതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

Advertisement

ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോദി ശരണം വിളിച്ചതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്ക് . ശരണം വിളി വിശ്വാസത്തിന്റെ ഭാഗമാണ് , അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

Read Also : ഒ​ന്‍​പ​ത് മാ​വോ​യി​സ്റ്റു​കളെ വധിച്ച് സുരക്ഷാസേന

മറവി രോഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് . അവര് ഭരിച്ച കാലം മറന്നു, നിലവിലെ ആരോപണം ബാലിശമാണ്. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ കൂടിയെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അവകാശപ്പെട്ടു.

പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല . ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറഞ്ഞു.

സംസ്ഥാ‌നത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ഐസക്കിന്റെ വാർത്താസമ്മേളനം.

Related Articles

Post Your Comments


Back to top button