04 April Sunday

മഞ്ജു വാര്യര്‍- സണ്ണി വെയിന്‍ ചിത്രം ചതുര്‍മുഖത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

ടെക്‌നോ-ഹൊറര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം 'ചതുര്‍ മുഖത്തിന്റെ' നിഗൂഢതകള്‍ നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങി.  സണ്ണി വെയിന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. നിരവധി പ്രമുഖര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെയിലര്‍ പങ്കുവെച്ചു.

രഞ്ജീത്ത് കമല ശങ്കറും സലില്‍ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ്സ് ടോംസും, ജസ്റ്റിന്‍ തോമസും  നിര്‍വ്വഹിച്ചിരിക്കുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവര്‍ചിത്രത്തില്‍ അഭിനയിക്കുന്നു.  രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍.

സെഞ്ച്വറി ഫിലിംസാണ് ചതുര്‍ മുഖത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 8ന് തിയ്യറ്ററില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top