03 April Saturday

കോവിഡ്‌ ജാഗ്രത മറന്നുപോകരുത്‌; വാക്‌സിൻ എല്ലാവരും എടുക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021


കണ്ണൂർ> മറ്റു സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടായത് നമുക്കുള്ള മുന്നറിയിപ്പാണെന്നും ജാഗ്രത  മറന്നുപോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സാന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇവിടെ എത്താനുള്ള സാധ്യത മുന്നിലുണ്ട്.

വാക്സിനേഷന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും സ്വീകരിക്കണം. . ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്‌.

നാട്ടിൽ   പൊതുസ്ഥലങ്ങളില്‍ തിരക്ക് കൂടിവരികയാണ്‌. തുടക്കത്തില്‍ നാം കാണിച്ച ജാഗ്രത തിരിച്ചു പിടിച്ചാൽ മാത്രമെ ശരിയായ പ്രതിരോധം സാധ്യമാകൂ. തെരഞ്ഞെടുപ്പും ആഘോഷങ്ങളും വിശേഷ ദിവസങ്ങളും കാരണം കോവിഡ്‌ പടരാൻ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top