Advertisement
KeralaNattuvarthaLatest NewsNews

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച്‌ ബൈക്ക് റാലി; അമ്പലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരെ പൊലിസ് കേസ്

Advertisement

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച്‌ ബൈക്ക് റാലി നടത്തിയ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പൊലിസ് കേസെടുത്തു. ഇടതു മുന്നണി സ്ഥാനാര്‍ഥി എച്ച്‌. സലാമിനെതിരെയാണ് പൊലിസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലംഘിച്ച്‌ ബൈക്ക് റാലി സംഘടിപ്പിച്ചെന്നു കാട്ടി യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് പൊലിസിന്റെ നടപടി.

ശനിയാഴ്ച്ച രാവിലെയാണ് മണ്ഡലത്തില്‍ ഇടത് മുന്നണി പ്രചരണത്തിനിടെ ബൈക്ക് റാലി നടത്തിയത്. കൊവിഡ് രോഗവ്യാപനവും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത്, ശനിയാഴ്ച മുതല്‍ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിനും, കലാശക്കൊട്ടിനും മറ്റും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം.

Related Articles

Post Your Comments


Back to top button