Advertisement
Latest NewsNewsLife StyleHealth & Fitness

മുലയൂട്ടുന്ന അമ്മമാർ അറിയാൻ: മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവ

Advertisement

പ്രസവ ശേഷം നവജാത ശിശുക്കള്‍ക്ക് പ്രധാന ഭക്ഷണം എന്ന് പറയുന്നത് മുലപ്പാലാണ്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പ്രസവ ശേഷം വേണ്ടത്ര മുലപ്പാലില്ലാത്തത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്.

ഉലുവ: മുലപ്പാല്‍ വര്‍ദ്ധനവിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഉലുവ. ഇതിൽ ഒമേ​ഗ 3 ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും ഉലുവ മികച്ചതാണ്.

കാരറ്റ്: കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ കൂടുതലാണ്. മുലയൂട്ടുന്ന അമ്മമാർക്ക് കാരറ്റ് ജ്യൂസ് നല്ലതാണ്, ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

Read Also  :  വലിയ ബോംബ് പൊട്ടുമോ? ഇടതിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ബോംബ്’ അവസാന മണിക്കൂറിൽ പ്രയോഗിക്കുമെന്ന ഭയത്തിലോ മുഖ്യമന്ത്രി

കശുവണ്ടി: മുലയൂട്ടുന്ന അമ്മമാർ ദിവസവും അഞ്ചോ ആറോ കശുവണ്ടി കഴിക്കുന്നത് ശീലമാക്കുക. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കശുവണ്ടി മുന്നിലാണ്.

പെരുംജീരകം: പെരുഞ്ചീരകം മുലപ്പാല്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധനവിന് മാത്രമല്ല, മാസമുറ പ്രശ്‌നങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ പെരുഞ്ചീരകം ഭക്ഷണത്തില്‍ ചേര്‍ത്തോ ഇതു കൊണ്ടു വെള്ളം തിളപ്പിച്ചോ കുടിക്കുന്നത് ശീലമാക്കുക.

Related Articles

Post Your Comments


Back to top button