Advertisement
Latest NewsUAENewsGulf

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

Advertisement

അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊടിക്കാറ്റ് സാധ്യത മുന്‍നിര്‍ത്തി ‘യെല്ലോ അലെര്‍ട്ടാണ്’ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം 2.45 മുതല്‍ രാത്രി എട്ട് മണി വരെയാണ് ജാഗ്രാതാ നിര്‍ദേശം. ദൂരക്കാഴ്‍ച 2000 മീറ്ററില്‍ താഴെ ആയിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പ്രവചിച്ചിരിക്കുന്നത്.

Related Articles

Post Your Comments


Back to top button