പത്തനംതിട്ട
കോന്നിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിലും ശബരിമലയെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. സംസ്ഥാന സർക്കാർ പുണ്യകേന്ദ്രങ്ങളെയും ഭാരത സംസ്കാരത്തെയും തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മോഡിയുടെ പരാമർശം.
എൻഡിഎയുടെ വികസന കാഴ്ചപ്പാട് അംഗീകരിക്കാൻ കേരളം തയ്യാറായിക്കഴിഞ്ഞു. ഇ ശ്രീധരന്റെ വരവ് രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് പറഞ്ഞ മോഡി വേദിയിലിരുന്ന കെ സുരേന്ദ്രൻ ഉൾപ്പെടെ ജില്ലയിലെ സ്ഥാനാർഥികളുടെ പേരെടുത്തു പറയുകയോ വോട്ട് അഭ്യർഥിക്കുകയോ ചെയ്‌തില്ല. ജൽ ജീവൻ മിഷനിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ കേരളത്തിനായില്ലെന്നും മോഡി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..