Advertisement
KeralaCinemaMollywoodLatest NewsNewsEntertainment

‘സച്ചി തനിക്ക് ആദ്യം തന്നത് കോശി എന്ന കഥാപാത്രം, അയ്യപ്പൻ നായരാകാൻ നോക്കിയത് മറ്റൊരാളെ’ ; ബിജു മേനോന്‍

സച്ചിയുടെ സംവിധാനത്തിൽ ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സിനിമ തിയേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ബിജു മേനോൻ പറഞ്ഞ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സിനിമയിൽ കോശി എന്ന കഥാപാത്രമാണ് സച്ചി തനിക്ക് ആദ്യം തന്നത് എന്ന് ബിജു മേനോന്‍ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജുമേനോന്റെ വാക്കുകൾ

‘അയ്യപ്പനും കോശിയും സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമാണ്, എന്നാല്‍ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്റെ ക്യാന്‍വാസ് കുറെകൂടി വലുതായി. സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ നീ കോശിയുടെ വേഷം ചെയ്യാനാണ് പറഞ്ഞത്. അയ്യപ്പന്‍ നായര്‍ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിന് യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു.

പിന്നെ പലരോടും ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ സച്ചിയെ ഓര്‍മ്മപ്പെടുത്തിയത് സച്ചി അതിന് മുന്‍പെ ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയെ കുറിച്ചാണ്. അതും ഈഗോ വിഷയമായി വരുന്ന സിനിമയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സച്ചി നല്ല ആത്മവിശ്വാസത്തിലായിരുന്നു’ – ബിജുമേനോൻ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തിയത്. വലിയ റിലീസായി എത്തിയ ചിത്രം അമ്പത് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

Related Articles

Post Your Comments


Back to top button