Advertisement
CinemaLatest NewsNewsBollywoodEntertainmentKollywoodMovie Gossips

ലഭിച്ചത് അർഹതപ്പെട്ട പുരസ്‌കാരം ; രജനീകാന്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ബോളിവുഡിന്റെ പ്രിയതാരം

പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച നടൻ രജനീകാന്തിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. സോഷ്യൽ മീഡിയയയിലൂടെയാണ് താരം രജനീകാന്തിന് ആശംസയുമായെത്തിയത്. രജനികാന്തിനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രവും ഹൃതിക്ക് പങ്കുവെച്ചു.

“ഏറ്റവും പ്രിയപ്പെട്ട രജിനികാന്ത് സാർ… നിങ്ങളുടെ വ്യക്തിത്വവും പ്രഭാവലയവും പ്രശസ്തമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം അർഹിക്കുന്നതാണ്. നിങ്ങളെന്ന ഇതിഹാസത്തെ ആഘോഷിക്കാൻ മറ്റൊരു കാരണം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഒരുപാട് സ്നേഹവും ആദരവും,” ഹൃത്വിക് കുറിക്കുന്നു.

സംവിധായകനായ രാകേഷ് റോഷന്റെ മകനായ ഹൃത്വിക് ആറാം വയസ്സിൽ ആഷ (1980) എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഹൃത്വിക് 986ൽ പുറത്തിറങ്ങിയ ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പവും അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ചിത്രമാണ് ഹൃത്വിക് പങ്കുവച്ചിരിക്കുന്നത്.

 

Related Articles

Post Your Comments


Back to top button