Advertisement
KeralaLatest News

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റുകളില്‍ വ്യാജപ്രൊഫൈലുകളുടെ ലൈക്ക് പ്രളയം

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ലൈക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന പരിഹാസവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റുകളില്‍ വ്യാജപ്രൊഫൈലുകളുടെ വിളയാട്ടം. വിയറ്റ്‌നാമില്‍ നിന്നുള്ള വ്യാജ പ്രൊഫൈലുകളാണ് പോസ്റ്റുകള്‍ക്ക് ലൈക്കുകളുമായി നിറഞ്ഞു നില്‍ക്കുന്നത്. ആയിരക്കണക്കിന് ബോട്ട് (സോഫ്റ്റ്‌വെയര്‍ റോബട്) അക്കൗണ്ടുകളാണ് ചെന്നിത്തലയുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത്.

യഥാര്‍ഥ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കു പകരം സോഫ്റ്റ്‌വെയര്‍ സഹായത്തോടെ സൃഷ്ടിച്ച്‌ പരിപാലിച്ചുപോരുന്ന ആയിരക്കണക്കിന് അക്കൗണ്ടുകളെയാണ് ബോട്ട് ആര്‍മിയെന്നു വിളിക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ലൈക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന പരിഹാസവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

എന്നാല്‍, ഇതിന് പിന്നില്‍ ഇടതുപക്ഷമാണെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ മറുവാദം. ഇരട്ട വോട്ട് വിവാദം പുറത്തുകൊണ്ടുവന്ന ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ എല്‍ഡിഎഫ് ആണ് ഈ കളി കളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

 

Related Articles

Post Your Comments


Back to top button