ന്യൂഡൽഹി > രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്ന അസമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീനുകൾ കണ്ടെത്തി. ബിജെപി നേതാവും പത്‌ത്ഥർകണ്ടി എംഎൽഎയുമായ കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തിൽ നിന്നുമാണ് വോട്ടിംഗ് മെഷീനുകൾ കിട്ടിയത്. പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകളുമായി മടങ്ങുകയായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാർ കേടായതായും തുടർന്ന് ബിജെപി സ്ഥാനാർത്ഥി കൂടിയായ എംഎൽഎ വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോകാൻ സൗകര്യം ചെയ്‌തുകൊടുത്തതാണെന്നുമാണ് എംഎൽഎ വിശദീകരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..