Advertisement
CinemaLatest NewsNewsEntertainmentKollywood

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനും നന്ദി ; പുരസ്‌കാര നേട്ടത്തിൽ സന്തോഷം അറിയിച്ച് രജനീകാന്ത്

ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് നടൻ രജനികാന്ത്. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും താരം നന്ദി രേഖപ്പെടുത്തി.

അവാർഡ് നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രജനികാന്തിനെ അഭിനന്ദിച്ചിരുന്നു. ‘തലൈവ’ എന്നായിരുന്നു നരേന്ദ്രമോദി രജനികാന്തിനെ അഭിസംബോധന ചെയ്തത്. 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനാണ് നടന്‍ രജനികാന്ത് അർഹനായത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

 

Related Articles

Post Your Comments


Back to top button