Advertisement
KeralaNattuvarthaLatest NewsNews

‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ന്യായം പറഞ്ഞാല്‍ ന്യായം ’; റിപ്പോർട്ടറോട് കയര്‍ത്ത് എം.എം. മണി

മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എം.എം. മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടി പറയവെയാണ് എം.എം. മണി റിപ്പോർട്ടറോട് രോഷം പ്രകടിപ്പിച്ചത്.

‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാന്‍ പറയുന്നത് കേള്‍ക്ക്. എന്നിട്ട് അത് കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്. ഇല്ലെങ്കില്‍ നിങ്ങള്‍ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാല്‍ ഞാന്‍ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാല്‍ ന്യായം.’ എന്ന് പറഞ്ഞായിരുന്നു എം.എം. മണി രോഷം പ്രകടിപ്പിച്ചത്.

വൈദ്യൂതി വാങ്ങുന്നതിനായി സര്‍ക്കാരോ അദാനിയോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും, രമേശ് ചെന്നിത്തല വിഢിത്തം പറയുകയാണെന്നും പറഞ്ഞ മന്ത്രി, കെ.എസ്.ഇ.ബി അഴിമതി ആരോപണം നിഷേധിച്ചു. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പക്കുകയാണെന്നും എം.എം. മണി കൂട്ടി ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊതു മേഖലയില്‍ നിന്നും മാത്രമാണ് വൈദ്യൂതി വാങ്ങുന്നതെന്നും എം.എം. മണി പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയുമായും കെ.എസ്.ഇ.ബി കരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
.

Related Articles

Post Your Comments


Back to top button