Advertisement
KeralaLatest NewsNewsIndia

വരുന്നൂ ചാണകം കൊണ്ടുള്ള ‘വേദിക് പെയിന്റ്’ ; കർഷകർക്ക് ലഭിക്കുന്നത് 1000 കോടി രൂപ

അടുത്തിടെ ഖാദി ഇന്ത്യ പുറത്തിറക്കിയ ചാണകം കൊണ്ടുണ്ടാക്കിയ പെയിന്റ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ചുമരിലടിക്കുന്ന പെയിന്റ് ആണ് ഖാദി പുറത്തിറക്കിയത്. ‘വേദിക് പെയിന്റ്’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഇന്ത്യാ മാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ പെയിന്റ് ലഭ്യമാണ്.

കേന്ദ്ര മന്ത്രിയായ നിതിൻ ഗഡ്കരിയാണ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കീഴിലുള്ള ഖാദി ഇന്ത്യയുടെ ഈ പുതിയ ഉത്പന്നം പുറത്തിറക്കിയത്. രാജ്യത്ത് ഉടനീളം കർഷകർക്ക് അധിക വരുമാനം നൽകുന്നതിനും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചുമരുകളില്‍ ഇവ അടിച്ചശേഷം വെറും നാല് മണിക്കൂറിനുള്ളിൽ പെയിന്റ് ഉണങ്ങും. പരിസ്ഥിതി സൗഹൃദവും തീര്‍ത്തും വിഷരഹിതവുമായി വേദിക് പെയിന്റ് ബാക്ടീരിയകളെയും ഫംഗസുകളെയും തുരത്തും. പെയിന്റ് നിര്‍മ്മിക്കാന്‍ കർഷകരിൽ നിന്ന് കിലോയ്ക്ക് 5 രൂപ വച്ചാണ് ചാണകം വാങ്ങുക.

വെള്ള നിറത്തിലുള്ള പെയിന്റിനും ചാണകം തന്നെയാണ് ഉപയോഗിക്കുന്നത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വിൽപ്പന നടക്കുമെന്നാണ് കണക്കാക്കുന്നത്. ചാണകം വിൽക്കുന്നതിലൂടെ കർഷകർക്ക് 1,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

Related Articles

Post Your Comments


Back to top button