Advertisement
Latest NewsIndia

‘കേരളം ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കും’; കെ. സുരേന്ദ്രന്‍

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. നിര്‍ണായകമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എന്‍.ഡി.എ ഉണ്ടാകുമെന്നും പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

യു.ഡി.എഫിനകത്തും എല്‍.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

read also: ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിനെതിരെ കേസെടുത്തു

വേറെ ഓപ്ഷനില്ലാത്തതു കൊണ്ട് കുറേ പേര്‍ കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലുമിരിക്കുന്നെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Post Your Comments


Back to top button