Advertisement
KeralaLatest NewsNews

സുഹൃത്തുക്കളെ ഫൂൾ ആക്കാൻ ലൈവായി തൂങ്ങിമരണം അഭിനയിച്ചു; ബെഡ്ഷീറ്റ് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സുഹൃത്തുക്കളെ പറ്റിക്കാൻ തൂങ്ങി മരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുറിന്റെയും പ്രമീളയുടെയും മകൻ സിദ്ധാർത്ഥാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Read Also: കോവിഡ് വാക്‌സിൻ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

രാത്രി അത്താഴം കഴിച്ചതിന് ശേഷം മൊബൈൽ ഫോണുമായി മുറിയിൽ കയറിയ സിദ്ധാർത്ഥിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മാതാവ് പ്രമീള മുറി തുറന്ന് അകത്തു കയറിയപ്പോഴാണ് മകൻ ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്ച്ച കണ്ടത്. ഉടൻ പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാർത്ഥിനെ കട്ടിലിൽ കിടത്തി. പിന്നീട് നാട്ടുകാരെത്തി സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുറിയുടെ ജനാലയോട് ചേർന്ന് ലൈവ് ചിത്രികരിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. ഏപ്രിൽ ഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ വേണ്ടി വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Read Also: ജാതിപരമായ വിവേചനവും റാഗിങ്ങും അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കുമെന്ന് രമേശ് ചെന്നിത്തല

Related Articles

Post Your Comments


Back to top button