മറ്റത്തൂർ > തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിതരണം ചെയ്യാനുണ്ടാക്കിയ 25 ലിറ്റർ വാറ്റ് ചാരായവും 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളുംസഹിതം ബിജെപി ബൂത്ത് പ്രസിഡന്റ് എക്സൈസിന്റെ പിടിയിലായി. തൃശൂര്‍ മറ്റത്തൂർ 160-ാം ബൂത്ത് പ്രസിഡന്റ് ചെട്ടിച്ചാൽ കണ്ണെങ്കാടൻ ബിനോ(38)ജാണ് വ്യാഴാഴ്‌ച വൈകിട്ടോടെ പിടിയിലായത്.
ഇരിങ്ങാലക്കുട എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ എൻ സുരേഷ്, സിഇഒ ബിന്ദുരാജ്, വത്സൻ, രാകേഷ്, ശാലിനി, വിപിൻ എന്നിവരാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..