Advertisement
Latest NewsIndia

നന്ദിഗ്രാമിൽ ദീദി തോൽക്കും, വേറെ മണ്ഡലത്തിൽ മത്സരിക്കുന്നോ എന്ന് മോദി, ഇത്രയും മോശം തിരഞ്ഞെടുപ്പു കണ്ടിട്ടില്ലെന്ന് മമത

ദീദി, മറ്റൊരു നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാമില്‍ പരാജയപ്പെടുമെന്ന പേടിയില്‍ മമത മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണെന്ന് മോദി പറഞ്ഞു. സൗത്ത് 24 പര്‍ഗനാസിലെ ജോയിനഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോഡിയുടെ പരിഹാസം.ദീദി, മറ്റൊരു നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?

ആദ്യം നിങ്ങള്‍ അവിടെ പോയി, ആളുകള്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയാല്‍, ബംഗാളിലെ ആളുകള്‍ നിങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ തയാറാണ് മോദി പറഞ്ഞു. തോല്‍ക്കുമെന്ന ഭയപ്പെട്ടാണ് മമത നന്ദിഗ്രാമില്‍ ക്യാമ്പ് ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നും മോദി പരിഹസിച്ചു. അതേസമയം ഇത്രയും മോശം തിരഞ്ഞെടുപ്പു കണ്ടിട്ടില്ല എന്ന ആരോപണവുമായി മമതയും രംഗത്തെത്തി.

തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയില്‍പോലും തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണമെന്നും മമത ആവശ്യപ്പെട്ടു. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസേന തൃണമൂല്‍ പ്രവര്‍ത്തകരെ തടയുകയാണ്. ഇത്രയും മോശം ഇലക്ഷന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മമത ആരോപിച്ചു. ബംഗാളിലും അസമിലും രണ്ടു ഘട്ടം പൂര്‍ത്തിയായി. തിരഞ്ഞെടുപ്പു നടക്കുന്ന ബൂത്തുകളില്‍ ബിജെപി അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്.

അമിത് ഷായുടെ നിര്‍ദേശ പ്രകാരം ബൂത്തുകളില്‍ എത്തുന്ന തൃണമൂല്‍ പ്രവര്‍ത്തകരെ കേന്ദ്ര സേന തടയുകയാണെന്നും മമത ആരോപിച്ചു. എന്നാല്‍ മമത വോട്ടര്‍മാരെ അപമാനിക്കുകതയാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി ആരോപിച്ചു. മമതക്ക് പരിക്കേറ്റത് അപകടത്തിലാണ്, എന്നാല്‍ അതിലും മമത ആരോപണം ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പു നടത്തുന്നത് ഗവര്‍ണറോ പ്രസിഡന്റോ അല്ലെന്നും മറിച്ച്‌ തിരഞ്ഞെടുപ്പു കമ്മീഷനാണെന്നും സുവേന്ദു പറഞ്ഞു.

Related Articles

Post Your Comments


Back to top button