Advertisement
Latest NewsNewsIndiaBollywoodEntertainment

ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പരിശോധനയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു- ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read Also: പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട; ആവേശത്തിൽ എൻഡിഎ പ്രവർത്തകർ

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലിയയുടെ കാമുകനും നടനുമായ രൺബീർ കപൂറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രൺബീറിന് കോവിഡ് പോസിറ്റീവാകുന്ന സമയത്ത് ആലിയ അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ആലിയ കോവിഡ് പരിശോധന നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Read Also: ‘കേരളം ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കും’; കെ. സുരേന്ദ്രന്‍

Related Articles

Post Your Comments


Back to top button