Advertisement
KeralaLatest NewsNews

ബിജെപി അധികാരത്തിലെത്തിയാൽ ഭൂപരിഷ്‌ക്കരണ നിയമവും ക്ഷേത്ര ഭരണാവകാശ വിളംബരവും നടത്തും; കുമ്മനം

കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. ഭൂരഹിതർക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എൻഡിഎ ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കും ഭൂരഹിതർക്കും പാവപ്പെട്ടവർക്കും കിടക്കാൻ വീടും കൃഷി ചെയ്യാൻ ഭൂമിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തിൽ ക്ഷേത്ര ഭരണാവകാശ വിളംബരവും നടപ്പാക്കും. ക്ഷേത്ര പ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാൻ പോകുന്ന ഏറ്റവും വലിയ വിളംബരമാകും അതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also:  ‘ശരണം വിളി’യെ വിമര്‍ശിച്ച് എം.എ ബേബി, ശരണം വിളിയ്‌ക്കേണ്ടത് വേദിയിലല്ല ശബരിമലയില്‍ : ആ പ്രവര്‍ത്തി ശരിയല്ല

കോൺഗ്രസിനെതിരെ അദ്ദേഹം യോഗത്തിൽ രൂകഷ വിമർശനവും ഉന്നയിച്ചു. ശബരിമല വിഷയത്തിൽ എന്തുകൊണ്ടാണ് നിയമ നിർമ്മാണം നടത്താത്തതെന്ന് കോൺഗ്രസ് ചോദിക്കുന്നു. നേരത്തെ തന്നെ നിയമം കൊണ്ടുവരാൻ കഴിയുമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. ശബരിമലയിൽ ഉൾപ്പെടെ ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക വഴിത്തിരിവായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവർക്ക് കുടിവെള്ളവും തൊഴിലും പാർപ്പിട സൗകര്യവും ഉൾപ്പെടെയുള്ളവ കൊടുക്കുന്ന ഭരണ മാറ്റം സംസ്ഥാനത്ത് ഉണ്ടാകാൻ പോകുകയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Read Also: ‘എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല, എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്’; കങ്കണ

Related Articles

Post Your Comments


Back to top button