Advertisement
KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കസ്റ്റഡിയിലും ജയിലിലും‌ സമ്മര്‍ദം; ഇഡിയ്ക്ക് തലവേദനയായി സന്ദീപ് നായരുടെ മൊഴി

എന്‍ഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും ഇടതു സർക്കാരിനും തലവേദനയായ ഒന്നാണ് സ്വര്‍ണക്കടത്ത് കേസ്. ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും വച്ച്‌ സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപ് ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു.

എന്‍ഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

Related Articles

Post Your Comments


Back to top button