03 April Saturday

പ്രളയത്തിലും മഹാമാരിയിലും വിശപ്പറിയിക്കാതെ കരുതൽ

സി എൻ റെജിUpdated: Friday Apr 2, 2021



കൊച്ചി
മഹാപ്രളയത്തിലും മഹാമാരിയുടെ കാലത്തും കേരളം വിശപ്പ്‌ അറിഞ്ഞില്ല. കേന്ദ്രസർക്കാർ ഭക്ഷ്യസാധനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചപ്പോഴും എൽഡിഎഫ്‌ സർക്കാർ കൺസ്യൂമർഫെഡ്‌ വഴി ജനങ്ങളെ കാത്തു. അഴിമതിയും ധൂർത്തും നിറഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 1062.42 കോടിയുടെ ബാധ്യതയായിരുന്നു കൺസ്യൂമർഫെഡിന്റെ ബാക്കിയിരിപ്പ്‌.
എൽഡിഎഫ്‌ സർക്കാർ വന്നതോടെ ഒരോ വർഷവും 60 കോടിയുടെ ലാഭമുണ്ടായി. 2016–-17ൽ 61.27 കോടി രൂപയായിരുന്നു ലാഭം. 2018–-19ൽ നവംബർവരെ 57 കോടിയുമായി. 2015–-16ൽ 1512 കോടിയുടെ വ്യാപാരമാണുണ്ടായത്‌. ഉത്സവ സീസണിൽ 13 ഇനം സാധനങ്ങൾ 55 ശതമാനംവരെ വിലക്കുറവിൽ നൽകി.

  • 10,008 ഉത്സവ വിപണികൾ, 472 സ്‌കൂൾ വിപണികൾ
  • കോവിഡ്‌ കാലത്ത്‌ ഓൺലൈൻ (കനിവ്‌, കാരുണ്യ, കരുതൽ കിറ്റുകൾ), ഹോം ഡെലിവറി വഴി സാധനങ്ങൾ വീട്ടുപടിക്കലെത്തിച്ചു.
  • 10 ഇനം സാധനങ്ങളുടെ സംഭരണം മൂന്ന്‌ ഇരട്ടിയാക്കി
  • മൂന്ന്‌ മാസത്തേക്ക്‌ കരുതൽ സംഭരണം
  • മരുന്ന്‌ വ്യാപാരം 86 കോടിയിൽനിന്ന്‌ 142 കോടിയായി
  • 2000 നീതി സ്‌റ്റോറുകളും 1500 നീതി മെഡിക്കൽ സ്‌റ്റോറുകളും പ്രവർത്തനസജ്ജമാക്കും
  • ഹോം ക്വാറന്റൈനിലുള്ളവർക്ക്‌ അവശ്യസാധനങ്ങളും മരുന്നും ഓൺലൈനിലെത്തിച്ചു
  • കാസർകോട്‌ അതിർത്തിഗ്രാമങ്ങളിൽ പത്ത്‌ സഹകരണ സ്‌റ്റോറുകൾ (കോവിഡ്‌ കാലത്ത്‌ കർണാടകം അതിർത്തി അടച്ചപ്പോൾ)
  • എല്ലാ ത്രിവേണികളിലും മിൽമ ഉൽപ്പന്നങ്ങൾ നാഫെഡ്‌ വഴി 300 ടൺ സവാള എത്തിച്ചു
  • ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുകോടി
  • ജീവനക്കാർക്ക്‌ 1.25 കോടിയുടെ ശമ്പള പാക്കേജ്‌
  • ത്രിവേണി ഗ്രാമീണ കൊറിയർ സർവീസ്‌, മെഡിക്കൽ സ്‌റ്റോറുകൾ വഴി 1000 പുതിയ തൊഴിലവസരങ്ങൾ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top