Advertisement
CinemaLatest NewsNewsIndiaBollywoodEntertainment

‘എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല, എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്’; കങ്കണ

ബോളിവുഡിൽ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് കങ്കണ. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. തന്റെ സഹതാരങ്ങളായ ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നിവരെ കുറിച്ച് കങ്കണ പറയുന്ന ഒരു വീഡിയോയാണിത്. താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ ഒറ്റപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.

”ബോളിവുഡില്‍ ഞാന്‍ പിന്തുണയ്ക്കുകയും, പ്രശംസിക്കാത്തതോ ആയ ഒരു നടി പോലുമില്ല. പക്ഷെ എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല. അതെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവര്‍ എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു”.

ഞാന്‍ അവരുടെയെല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്നവുമില്ലാതെയാണ് പോകുന്നത്. എന്നെ അവര്‍ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല” എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

Related Articles

Post Your Comments


Back to top button