Advertisement
KeralaLatest NewsNewsCrime

അനധികൃതമായി സൂക്ഷിച്ചിരുന്ന 75 ലിറ്റർ വിദേശമദ്യം പിടികൂടി

തിരുവനന്തപുരം: കാട്ടാക്കടയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയിരിക്കുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി നിസാറുദ്ദീന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്.

ഈസ്റ്ററും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ചില്ലറ വിൽപ്പനയ്ക്കായി ശേഖരിച്ച മദ്യമാണിത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലും വീട്ടിലെ കിടപ്പ് മുറിയിലുമായി അര ലിറ്ററിന്റെ 150 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

സ്‌കൂട്ടറിൽ സഞ്ചരിച്ചു ആവശ്യക്കാരിൽ നിന്ന് അമിത വില ഈടാക്കി മദ്യവിൽപ്പന നടത്തി വരികയായിരുന്നു നിസാറുദ്ദീൻ. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ആര്യനാട് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഉണ്ടായിരുന്നത്. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചു വന്ന ആക്ടീവ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

Related Articles

Post Your Comments


Back to top button