Advertisement
KeralaLatest NewsNews

അനന്തപദ്മനാഭ സ്വാമിയുടെ മണ്ണ്‌…ആറ്റുകാലമ്മയുടെ മണ്ണ്; ആവേശമായി മോദിയുടെ വാക്കുകൾ

പ്രസംഗത്തിൽ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ മോദി പരിഹസിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. അണികൾക്ക് ആവേശം പകർന്നു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പദ്മനാഭ സ്വാമിയെയും ആറ്റുകാലമ്മയെയും കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ മോദി ആരംഭിച്ചത്.

പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെള്ളായണി, ആഴിമല, എന്നീ ക്ഷേത്രങ്ങളുടെ നാടാണ് തിരുവനന്തപുരമെന്നും, സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളുടെ നാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ മോദി പരിഹസിച്ചു. ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’യാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പറഞ്ഞ മോദി ഇരു മുന്നണികളെയും ‘സിസിപി’ എന്നും വിളിച്ചു. കൂടാതെ അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പരം മത്സരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

Related Articles

Post Your Comments


Back to top button