Advertisement
KeralaNattuvarthaLatest NewsNews

‘വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ’?; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസനപ്രവര്‍ത്തനങ്ങളും എൽ.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങളും താരതമ്യം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

“നാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാണോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. 2011-16 കാലത്തെ പ്രകടനവും ഞങ്ങളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനവും താരമത്യം ചെയ്യാൻ അവര്‍ തയ്യാറാകുമോ? പ്രതിപക്ഷ നേതാവ് തയ്യാറാണോ?” മുഖ്യമന്ത്രി ട്വീറ്ററിൽ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിലെ പ്രത്യേകത വികസനവും വിവാദവ്യവസായവും തമ്മിലുള്ള മത്സരമാണെന്നും, വികസന വിരോധികളുടെയെല്ലാം സംസ്ഥാനതല ഐക്യം രൂപപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാതെ പുതിയ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related Articles

Post Your Comments


Back to top button