Advertisement
KeralaLatest NewsNews

ശബരിമല വിഷയത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നിലപാട് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവമുണ്ടോ? ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പങ്കെടുത്ത യോഗം സംഘാടക പിഴവു കൊണ്ട് പാളി പോയതും ഇതുകൊണ്ടുതന്നെയാണ്

കഴക്കൂട്ടം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം. കഴക്കൂട്ടത്തെ എൽ ഡി എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനോട് ശബരിമല നിലപാടിനെ തള്ളിപ്പറഞ്ഞ നേതാക്കളെ പിന്തുണയ്ക്കുകയാണോ അതോ തള്ളികളയുകയാണോ എന്ന ചോദ്യവുമായി ബിജെപി സഥാനാർത്ഥി ശോഭ സുരേന്ദ്രൻ.

സമൂഹമാധ്യമത്തിൽ ശോഭ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

ദേശീയ ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, മന്ത്രിയും സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവുമായ പ്രമുഖൻ, ഏരിയ സെക്രട്ടറി. കഴക്കൂട്ടത്തെ എൽ ഡി എഫ് സ്ഥാനാർഥിയുടെ ശബരിമല നിലപാടിനെ തള്ളിപ്പറഞ്ഞ നേതാക്കളുടെ പട്ടികയാണ്. സ്വന്തം പാർട്ടിയുടെപോലും പിന്തുണയില്ലാത്ത ഇത്തരം സ്ഥാനാർഥികളെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വലിയ വിരോധാഭാസം തന്നെയാണ്. മുഖ്യമന്ത്രി പങ്കെടുത്ത യോഗം സംഘാടക പിഴവു കൊണ്ട് പാളി പോയതും ഇതുകൊണ്ടുതന്നെയാണ്.
വൈരുദ്ധ്യങ്ങളുടെ പാർട്ടിയായതിനാൽ ഇതൊന്നും ജനങ്ങളോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ കഴക്കൂട്ടത്തെ വിശ്വാസ സമൂഹം ഇപ്പോഴും മറുപടി അന്വേഷിക്കുന്ന ഒരു ചോദ്യമുണ്ട്.

read also:തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നാളെ കേരളത്തില്‍

ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന എൽഡിഎഫ് നിലപാട് പിന്തുടർന്ന ഇടതുപക്ഷ സ്ഥാനാർത്ഥി, ഇപ്പോഴും പാർട്ടിക്ക് വിനീത വിധേയനായി ആ നിലപാട് അംഗീകരിക്കുന്നുണ്ടോ? അതോ ശബരിമലയിലെ പിണറായി വിജയന്റെ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നിലപാട് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവമുണ്ടോ?
നേരിട്ടുള്ള ചോദ്യമാണ്. ഉത്തരം പ്രതീക്ഷിക്കുന്നു.

ദേശീയ ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, മന്ത്രിയും സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവുമായ പ്രമുഖൻ, ഏരിയ…

Posted by Sobha Surendran on Thursday, April 1, 2021

Related Articles

Post Your Comments


Back to top button