Advertisement
Latest NewsNewsInternational

കുളിക്കുന്നതിനിടെ ചാർജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ കുളിമുറിയില്‍ എത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.

മോസ്‌കോ: ചാർജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടർന്ന് ഷോക്കേറ്റ് 25കാരി മരിച്ചു. സൈബീരിയയിലെ ടോഗുചിനിലാണ് സംഭവം. അനസ്താസിയ ഷെര്‍ബിനിന എന്ന യുവതിയാണ് തന്റെ നാലുവയസുകാരനായ മകന്റെ കണ്മുന്നിൽ മരണപ്പെട്ടത്.

കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാൾ വന്നതിനു പിന്നാലെ യുവതി കയ്യിൽ എടുത്തപ്പോൾ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. അങ്ങനെ വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ മരണമെന്ന് റിപ്പോര്‍ട്ട്.

read also: രാഹുലിന്റെ റോഡ് ഷോയില്‍ ലീഗിന്റെ പതാകയ്ക്ക് വിലക്ക്; അമിത് ഷായെ ഭയമാണോ എന്ന് സിപിഎം

അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ കുളിമുറിയില്‍ എത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. പിന്നീട് മുത്തശ്ശിയെ മകന്‍ വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

യുവതിയുടെ നിലവിളിക്കൊപ്പം വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി ലൈറ്റുകളും മറ്റും ഓഫായി. ഇതോടെയാണ് മകന്‍ അമ്മയ്ക്ക് അപകടം സംഭവിച്ചത് അറിഞ്ഞത്.

Related Articles

Post Your Comments


Back to top button