കൊച്ചി > ആദ്യദിനം മികച്ച പ്രേക്ഷക പ്രതികരണം നേടി ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ ചിത്രം 'ആര്‍ക്കറിയാം'. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ പാര്‍വതിയും ഷറഫുദ്ധീനും എത്തുന്നത്.
കോട്ടയത്തുകാരനായ റിട്ട. കണക്ക് മാഷ് ഇട്ടിയവരാന്റെ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. മഹേഷ് നാരായണ്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനും ചേര്‍ന്നാണ്.
പുതിയകാല കുടുംബ ബന്ധങ്ങളില്‍ കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രയാസങ്ങളും തടസങ്ങളും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കോവിഡ് ഇളവുകളുടെ ഭാഗമായി നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും ലോക്ക്ഡൗണ്‍ കാല അനുഭവം സിനിമയില്‍ എത്തുന്നത് ആദ്യമാകും. മൂബൈയില്‍ സ്ഥിര താമസമാക്കിയ പാര്‍വതിയുടെ ഷേര്‍ളി എന്ന കഥാപാത്രവും ഷറഫുദ്ദീന്റെ റോയി എന്ന കഥാപാത്രവും കോവിഡ് ലോക്ക്ഡൗണിന് മുമ്പായി നാട്ടില്‍ ഷേര്‍ളിയുടെ അച്ഛന്‍ ഇട്ടിയവരയുടെ അടുത്തേക്ക് എത്തുന്നു. പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും അതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. തുടര്‍ച്ചയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന ബിജു മേനോന്റെ 73കാരനായ ഇട്ടിയവരാന്‍ എന്ന കഥാപാത്രവും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ചെറുതും വലുതുമായ എല്ലാവരും തങ്ങളുടെ വേഷം മികവുറ്റതാക്കി. പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമാണ് ആര്‍ക്കറിയാം സമ്മാനിക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..