മൂവാറ്റുപുഴ
കേന്ദ്രസർക്കാരിനെതിരായി കേരള മോഡൽ ബദൽ നയങ്ങൾ ഉയർത്തിക്കാണിക്കുന്നതിനൊപ്പം ബിജെപിയുടെ കോർപറേറ്റ് ബന്ധവും ഗുജറാത്ത് മോഡലും തുറന്നുകാണിക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ. മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്ഷോയ്ക്കുശേഷം ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണ്. വിദ്യാസമ്പന്നരുടെയും സാമൂഹ്യ–-സാംസ്‌കാരിക നായകന്മാരുടെയും നാടായ കേരളം ഇന്ത്യക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലാതിർത്തിയായ തൃക്കളത്തൂരിൽനിന്ന് ആരംഭിച്ച റോഡ്‌ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും അണിനിരന്നു. തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന യോഗത്തിൽ പ്രസംഗത്തിനുശേഷം കനയ്യകുമാർ ആസാദിഗാനവും ആലപിച്ച് മുദ്രാവാക്യം വിളിച്ചു. എൽഡിഎഫ് നേതാക്കളായ എ കെ ചന്ദ്രൻ, പി എം ഇസ്മയിൽ, ബാബു പോൾ, എൻ അരുൺ, ടി എം ഹാരീസ്, ഷൈൻ ജേക്കബ്, അബ്ദുറഹ്മാൻ, അനീഷ് എം മാത്യു, ഫെബിൻ മൂസ, കെ ബി നിസാർ, ജോർജ് വെട്ടിക്കുഴി എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..