Advertisement
KeralaLatest News

കുഞ്ഞനന്തൻ ജീവിച്ചിരിക്കുകയും എം.ജി.എസ് മരിച്ചു പോവുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമുള്ള നാട്!

ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോകുകയായിരുന്നു.

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് പ്രമുഖ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ജീവിച്ചിരിപ്പില്ലെന്ന ബൂത്ത് ലെവൽ ഓഫിസറുടെ റിപ്പോർട്ട് പുറത്തു വന്നതും ഏറെ വിവാദമായതും. ഇതേത്തുടർന്ന് എം.ജി.എസിന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല.സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബിഎല്‍ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പരാതി ഉന്നയിച്ചതോടെ അബദ്ധംപറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോകുകയായിരുന്നു.

80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍ നിന്ന് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് 80 പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയ മറ്റൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. മരിച്ചുപോയ സിപിഎം നേതാവ് കുഞ്ഞനന്തനും വോട്ടുണ്ടെന്ന വാർത്ത. ഇത് കേട്ട് സോഷ്യൽ മീഡിയ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ട്രോൾ ആയിരുന്നു. ‘ഇല്ലാ ഇല്ല മരിക്കുന്നില്ല.. ജീവിക്കുന്നു വോട്ടർ ലിസ്റ്റിൽ’ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരില്‍ ഇപ്പോഴും വോട്ടുള്ളത്. ഇദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നു എന്ന വിചിത്രമായ മറുപടിയാണ് ഫീല്‍ഡ് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥന് ലഭിച്ചത്.

കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. എന്നാല്‍ 2020 ജൂണ്‍ 11ന് കുഞ്ഞനന്തന്‍ അന്തരിച്ചിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.

Related Articles

Post Your Comments


Back to top button