Advertisement
KeralaLatest NewsNews

നോക്കൂ ഓര്‍ക്കൂ…. നയമോടെ കുമ്മനം നല്ലൊരു നായകനാകട്ടെ; കുമ്മനത്തിന്‍റെ എന്‍ജോയ് എഞ്ചാമി വേർഷൻ പ്രചാരണഗാനം വൈറല്‍

തിരുവനന്തപുരം : നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പിന്തുണച്ചുകൊണ്ടുള്ള പാട്ട് വൈറല്‍. അടുത്തിടെ ഹിറ്റായ എന്‍ജോയ് എഞ്ചാമി എന്ന തമിഴ് പാട്ടിന്റെ ചുവട് പിടിച്ചാണ് പ്രചാരണഗാനം തയാറാക്കിയിരിക്കുന്നത്.

ജയഹരി കാവാലമാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. പാട്ട് റി പ്രോഗ്രാമും റെക്കോര്‍ഡും, റീമിക്‌സും ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. നാല്‍പ്പതിലേറെ മ്യൂസിക് ആല്‍ബങ്ങളും ഷോര്‍ട് ഫിലിമുകളും ചെയ്ത ജയ ഹരിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയാറാക്കിയ മ്യൂസിക്കിന് ചെങ്ങന്നൂര്‍ ബാലഗോകുലം, ദുര്‍ഗാ വാഹിനി പ്രവര്‍ത്തകരാണ് വീഡിയോ തയാറാക്കിയത്.

വരികള്‍ എഴുതിയിരിക്കുന്നത് കാവാലം ശശികുമാര്‍. മൂന്നു മണിക്കൂറില്‍ തയാറാക്കിയ തെരഞ്ഞെടുപ്പു ഗാനം സോഷ്യൽ മീഡിയയിലെ ഈ സീസണിലെ ഹിറ്റുകളിലൊന്നായി.

Related Articles

Post Your Comments


Back to top button