Advertisement
KeralaLatest NewsNews

ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ല, അവരെല്ലാം എന്റെ സഹോദരി സഹോദരൻമാർ; രാഹുൽ ഗാന്ധി

മാനന്തവാടി : ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയപരമായി വിയോജിപ്പുകൾ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇടതുപക്ഷത്തുള്ളവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. അവരെ വെറുക്കാൻ തനിക്കാവില്ല. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരും”-രാഹുൽ ഗാന്ധി പറഞ്ഞു.

Read Also  :  വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ? പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങൾക്ക് അപ്പുറം വയനാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതു സർക്കാർ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാൽ വയനാട് മെഡിക്കൽ കോളേജ് യഥാർത്ഥ്യമാകുമെന്നും രാഹുൽ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button