ന്യൂഡൽഹി
ഋഷഭ് പന്ത് ഈ സീസൺ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. ക്യാപ്‌റ്റനായിരുന്ന ശ്രേയസ് അയ്യർ പരിക്കേറ്റ് പിന്മാറി. ഈ സാഹചര്യത്തിൽ പന്തിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങാണ് ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലകൻ. ഏപ്രിൽ ഒമ്പതിനാണ് പുതിയ സീസണിന്റെ തുടക്കം.
ശിഖർ ധവാൻ, ആർ അശ്വിൻ, അജിൻക്യ രഹാനെ, സ്‌റ്റീവൻ സ്‌മിത്ത് എന്നീ മുതിർന്ന താരങ്ങളെ മറികടന്നാണ് പന്ത് ഡൽഹി ടീം ക്യാപ്‌റ്റനായത്. ഇന്ത്യക്കുവേണ്ടി ഈ വർഷം മികച്ച പ്രകടനമാണ് ഈ ഇരുപത്തിമൂന്നുകാരൻ പുറത്തെടുത്തത്. ടെസ്‌റ്റ്, ഏകദിനം, ട്വന്റി–-20 പരമ്പരകളിലെല്ലാം തിളങ്ങി.
ഇതിനിടെ മിച്ചെൽ മാർഷിന് പകരക്കാരനായി ഇംഗ്ലീഷ് ബാറ്റ്‌സ്‌മാൻ ജാസൺ റോയിയെ സൺറൈസഴേ്‌സ് ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..