01 April Thursday

ഒമാനില്‍ പൊതുമാപ്പ് ജൂണ്‍ 30 വരെ നീട്ടി

അനസ് യാസിന്‍Updated: Thursday Apr 1, 2021

മസ്‌കത്ത്‌  > ഒമാനില്‍ താമസ രേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് ജൂണ്‍ 30 വരെ നീട്ടി. കോവിഡ് പാശ്ചാത്തലത്തിലാണ് മൂന്നു മാസത്തേക്കുകൂടി നീട്ടിയതെന്നും താമസ ഖേകളില്ലാത്തവര്‍ ഈ കാലാവധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 31ന് കാലവധി അവസാനിക്കാനിരിക്കെയാണ് പൊതുമാപ്പ് നീട്ടിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് നാലാം തവണയാണ് നീട്ടുന്നത്. ഔട്ട് പാസ് ലഭിച്ചവര്‍ക്കും ജൂണ്‍ 30നകം മടങ്ങാം. പൊതുമാപ്പ് കലാവധിക്കുശേഷം തങ്ങുന്ന അനധികൃത താമസക്കര്‍ക്കെതിരെ പിഴ ചുമത്തും.

ബുധനാഴ്ചവരെ 65,173 പ്രവാസികള്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 46,355 പേര്‍ നാട്ടിലേക്ക് മടങ്ങി.

തൊഴില്‍ പെര്‍മിറ്റ് ഫീസ്, അനധികൃത താമസത്തിനുള്ള പിഴ എന്നിവ പൊതുമാപ്പില്‍ രാജ്യം വിടുന്നവരില്‍ നിന്ന് ഈടാക്കില്ല. പാസ്‌പോര്‍ട്ട്, റെസിഡന്റ് കാര്‍ഡ് എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

കോവിഡ് പാശ്ചാത്തലത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാനുള്ള അനുമതിയും നീട്ടിയിട്ടുണ്ട്.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top