Advertisement
Latest NewsIndia

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയം: സഹികെട്ട് 78 കാരനായ ഭര്‍ത്താവിനെ 71 കാരിയായ ഭാര്യ കൊന്നു

ലക്ഷ്മിയെ ആ ദിവസം മുഴുവന്‍ ഈ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. കുപ്പി ഉപയോഗിച്ച്‌ ഭാര്യയെ ആക്രമിക്കാനും ശ്രമിച്ചു

അഹമ്മദാബാദ്: 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭര്‍ത്താവിന്റെ സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാല്‍ പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

റിട്ടയേര്‍ഡ് എഞ്ചിനീയറായ അമൃത്ലാല്‍ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കള്‍ വിദേശത്താണ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.

മാര്‍ച്ച്‌ 29 തിങ്കളാഴ്ച്ച ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയിരുന്നു. എന്നാല്‍ ഭാര്യ കാമുകനെ കാണാന്‍ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. തിരിച്ചു വീട്ടിലെത്തിയ ലക്ഷ്മിയെ ആ ദിവസം മുഴുവന്‍ ഈ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. കുപ്പി ഉപയോഗിച്ച്‌ ഭാര്യയെ ആക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതില്‍ നിന്ന് ലക്ഷ്മി രക്ഷപ്പെടുകയായിരുന്നു.

രാത്രി ഭക്ഷണ സമയത്ത്, വീണ്ടും അമൃത്ലാല്‍ ഭാര്യയ്ക്കെതിരെ ആക്ഷേപം തുടങ്ങി. ആക്രമിക്കാനുള്ള ശ്രമവും നടന്നു. ഇതിനിടയില്‍ അലക്കാന്‍ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാല്‍ മരണപ്പെടുകായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമൃത്ലാലിന്റെ അനന്തരവന്‍ കമലേഷ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ പരാതിയില്‍ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.

Related Articles

Post Your Comments


Back to top button