01 April Thursday

ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റിന്റെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്‌ത്‌ ട്വിറ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 1, 2021

ന്യൂഡൽഹി > ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റിന്റെ അക്കൗണ്ടിന്‌ പൂട്ടിട്ട്‌ ട്വിറ്റർ. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന്‌ കാണിച്ചാണ്‌ വിലക്ക്‌. ഓൺലൈൻ പലചരക്ക്‌ സ്ഥാപനമായ ബിഗ്‌ ബാസ്‌ക്കറ്റിൽനിന്ന്‌ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനെപ്പറ്റി മോഡി സർക്കാരിനോട്‌ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റാണ്‌ നിയമം ലംഘിച്ചിട്ടുള്ളതായി പറയുന്നത്‌. നാല്‌ മാസം മുമ്പുള്ള ട്വീറ്റാണിത്‌.

ബിസ്‌ബാസ്‌ക്കറ്റിനെ കുറിച്ചുള്ള ട്വീറ്റ്‌ നീക്കംചെയ്യാനാണ്‌ ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്‌. സ്വകാര്യ വിവരങ്ങൾ പങ്കുവക്കുന്നു എന്നാണ്‌ ട്വീറ്റിനെതിരെയുള്ള ആരോപണം. രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഗ്രൂപ്പുകളുടെ കൂട്ടായ്‌മയാണ്‌ ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (FSMI.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top