Advertisement
KeralaLatest NewsNews

കേരളത്തിൽ ലൗ ജിഹാദുണ്ട്, ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിൽ ലൗ ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭ സുരേന്ദ്രൻ. കേരളത്തിൽ ലൗ ജിഹാദുണ്ട്. ലൗ ജിഹാദ് നിരോധിക്കാൻ നിയമം വേണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

നിരവധി പെൺകുട്ടികളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ട്. ഇതിൽ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി നാട്ടിൽ നിന്ന് കടത്തുന്നത് ശരിയല്ല. ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണ് ശശി തരൂർ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read Also  :  ജനങ്ങളില്‍ ആവേശം ഉണര്‍ത്തി യോഗിജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ആശങ്കയില്‍ ഇടത്-വലത് മുന്നണികള്‍

അതേസമയം, കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് ബിജെപിയിലേക്കുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലായിരിക്കും. സർക്കാർ വിരുദ്ധ വോട്ടുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button