Advertisement
KeralaLatest NewsNews

പ്രധാനമന്ത്രി തന്റെ കാല്‍ തൊട്ട് വന്ദിച്ചത് സ്ത്രീയെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം; നസീമ

പാലക്കാട് : മണ്ണാർകാട് എൻഡിഎ വനിതാ സ്ഥാനാർത്ഥി പി നസീമയുടെ കാൽ തൊട്ട് വന്ദിച്ച പ്രധാനമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പാലക്കാട് കോട്ട മൈതാനിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പി. നസീമ.

കഴിഞ്ഞതൊന്നും വിശ്വസിക്കാൻ ആകുന്നില്ലെന്ന് നസീമ പറയുന്നു. ലോകാരാധ്യനായ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് താൻ തുനിഞ്ഞത്. അദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്‌കരിക്കാനായിരുന്നു ആഗ്രഹം, അദ്ദേഹം തിരിച്ച് എന്റെ കാൽതൊട്ട് വന്ദിച്ചപ്പോൾ ഒരുനിമിഷം താൻ ഞെട്ടിപ്പോയെന്ന് നസീമ പറയുന്നു. സ്ത്രീയെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഈ അംഗീകാരം നാട്ടിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി സമർപ്പിക്കുന്നുവെന്നും നസീമ കൂട്ടിച്ചേർത്തു.

Read Also :  കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പാലക്കാട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നസീമ മോദിയുടെ അടുത്തേയ്ക്ക് എത്തിയത്. തുടർന്ന് ഇവർ മോദിയെ വണങ്ങിയ ശേഷം അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും നസീമയുടെ കാൽ തൊട്ട് വണങ്ങിയത്.

 

Related Articles

Post Your Comments


Back to top button