Advertisement
CinemaLatest NewsNewsEntertainment

സായ് പല്ലവിയുടെ ലവ് സ്റ്റോറിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ

സായ് പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന ലവ് സ്റ്റോറിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഒരു കോടി പേരാണ് ഗാനം കണ്ടത്ത്. ടോളിവുഡ് ചരിത്രത്തിലെ ഏറ്റവും വേഗം ഒരു കോടി കാഴ്ചക്കാരെ നേടുന്ന ഗാനമായി ഇതുമാറി. പവൻ സിഎച്ച് സംഗീതമേ നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. സുദ്ദല അശോക് തേജയാണ് ഗാനരചയിതാവ്. ചിരുങ്ങിയ കാലയളവിൽ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടിയ മൂന്ന് ഗാനങ്ങളുടെ പട്ടികയിലാണ് സരംഗ ദരിയ ഇടംപിടിച്ചത്.

ധനുഷ് സായ് പല്ലവി ജോഡികളുടെ റൗഡി ബേബി, അല്ലു അർജുൻ-പൂജ ഹെഗ്‌ഡെ ജോഡിയുടെ ബട്ട ബൊമ്മ എന്നിവയാണ് മറ്റ് രണ്ട് ഗാനങ്ങൾ. ശേഖർ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകൻ. റാവു രമേശ്, പൊസാനി കൃഷണ മുരളി, രാജീവ് കണകാല, ദേവയാനി, ഈശ്വരി റാവു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രിൽ 16ന് പ്രദർശനത്തിനെത്തും.

 

Related Articles

Post Your Comments


Back to top button