Advertisement
KeralaLatest NewsNews

മുത്തലാഖ് നിരോധന നിയമത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന് സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞു; നടി ലക്ഷ്മി പ്രിയ

സ്ത്രീശാക്തീകരണത്തിനുള്ള നടപടി ക്യാബിനറ്റില്‍ നിന്ന് തുടങ്ങി ആത്മാര്‍ത്ഥത തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി

ഉള്ളിയേരി: സ്ത്രീശാക്തീകരണത്തിനുള്ള നടപടി തന്റെ ക്യാബിനറ്റില്‍ നിന്ന് തന്നെ തുടങ്ങി ആത്മാര്‍ത്ഥത തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് നടി ലക്ഷ്മി പ്രിയ. മഹിളാ മോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ ഉള്ളിയേരിയില്‍ നടന്ന മഹിളാ സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു താരം.

മുത്തലാഖ് നിരോധന നിയമത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന് സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. താരം പങ്കെടുത്ത റോഡ് ഷോയിലും സംഗമത്തിലും നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്തു.

ടി.കെ. റീന അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ശോഭാ രാജന്‍, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, സ്ഥാനാര്‍ത്ഥി ലിബിന്‍ ബാലുശ്ശേരി, പി.കെ. ശാന്ത, ഷീലാ രാജന്‍, ലില്ലി ടീച്ചര്‍, വിമല ഉണ്ണികുളം, ബീന കാട്ടുപറമ്ബത്ത്, മൃദുല കാപ്പിക്കുന്ന്, ബീന മുരളി, വിശ്വന്‍ പുറക്കോളി, ജ്യോത്സ്‌ന, ഷീബ ഉണ്ണികുളം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Post Your Comments


Back to top button