Advertisement
KeralaLatest NewsNewsIndia

കൊലപാതകത്തിനു ശേഷം തോക്കുമായി കാട്ടില്‍ ഒളിവില്‍; ഭക്ഷണം കിട്ടാതെ അവശനിലയില്‍ പ്രതി, പിടിയിൽ

ബേബിയെ വെടിവച്ചു കൊന്നത് വാടാതുരുത്തേല്‍ ടോമി ജോസഫാണ്.

കണ്ണൂര്‍: അയല്‍വാസിയെ കൊന്ന ശേഷം കാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി. ചെറുപുഴ ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യന്‍ എന്ന ബേബി (62)യെ വെടിവച്ചു കൊന്നത് വാടാതുരുത്തേല്‍ ടോമി ജോസഫാണ്. ഇയാളാണ് പിടിയിൽ ആയത്.

കൊലയ്ക്ക് ശേഷം കാട്ടാനകള്‍ ഉള്‍പ്പെടെയുളള കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കര്‍ണാടക വനത്തിലേക്കാണ് ടോമി തോക്കുമായി കടന്നത്. കാട്ടിലേക്ക് കടന്ന ഇയാള്‍ നാട്ടുകാരെയും പൊലീസുകാരെയും ആശങ്കയിലാക്കിയിരുന്നു. ഭക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇയാള്‍ക്ക് അധിക ദിവസം കാട്ടില്‍ തങ്ങാനാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചേനാട്ടുക്കൊല്ലിയ്ക്കു സമീപത്തെ തോട്ടിലാണ് അവശനിലയിൽ ടോമിയെ കണ്ടെത്തിയത്.

read also:കേന്ദ്രം ജനവിരുദ്ധ നടപടികൾ തുടരുമ്പോൾ കേരളത്തിൽ ഇടതു സർക്കാർ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്തി; പ്രകാശ് കാരാട്ട്

കഴിഞ്ഞ 6 ദിവസം വെള്ളവും മാങ്ങയും കഴിച്ചാണു ജീവന്‍ നിലനിര്‍ത്തിയത്. ഇതിനുപുറമേ വേറെ വസ്ത്രങ്ങള്‍ ഇല്ലാത്തതും, പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതും രക്ഷപ്പെടുന്നതിനു തടസ്സമായി.

Related Articles

Post Your Comments


Back to top button