Advertisement
KeralaLatest NewsNews

ഹോളി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി, യുവാക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: ഹോളി ആഘോഷത്തിനിടെ 14 ഉം, 15 ഉം വയസുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയിലെ ഖൊവായ് ജില്ലയിലെ പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. ഹോളി ദിവസമായ മാര്‍ച്ച് 29-നാണ് എട്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 19 നും 23 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളാണ്. മാര്‍ച്ച് 29-ന് വൈകീട്ടോടെയാണ് പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം ഹോളി ആഘോഷത്തിനായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത്. എന്നാല്‍ രാത്രി വൈകിയിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടികളെ കാണാതിരുന്നിട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കിയതുമില്ല. പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : നിങ്ങളുടെ വേദന എനിക്ക് മനസിലാകും, മനസു തകര്‍ന്നിരിക്കുന്ന ആ പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ഹോളി ആഘോഷത്തിനിടെ യുവാക്കളുടെ സംഘം പെണ്‍കുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. രാത്രി മുഴുവന്‍ ഇവര്‍ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടികള്‍ മരിച്ചെന്ന് കരുതി രാവിലെ പ്രതികള്‍ ഇവരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Post Your Comments


Back to top button