Advertisement
Latest NewsNewsIndia

ലാളിത്യത്തിന്റെ പ്രതിരൂപം;തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലിൽ സാധാരണക്കാരനായി ആഹാരം കഴിച്ച് അമിത് ഷാ; വൈറലായി ചിത്രം

കരൂർ: തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഹോട്ടലിൽ സാധാരണക്കാരനായി ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹോട്ടലിൽ നിന്നും അദ്ദേഹം ആഹാരം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കരൂരിലെ ഹോട്ടലിൽ ഒരു സാധാരണക്കാരനെ പോലെ ആഹാരം കഴിക്കുന്ന അമിത് ഷായാണ് ചിത്രങ്ങളിലുള്ളത്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കൾക്കൊപ്പം കരൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്.

Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നാം തവണയും ലോക്ക് ഡൗൺ ഏർപ്പെടുത്തി ഫ്രാൻസ്

കൃഷ്ണരായപുരത്തെ പൃഥ്വി ഹോട്ടലാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയ്ക്ക് ഭക്ഷണം വിളമ്പിയത്. ബിജെപി ജനറൽ സെക്രട്ടറി സി.ടി രവി ഉൾപ്പെടെയുളള നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തമിഴ്നാട് സ്റ്റൈലിൽ ദോശയും ചട്നിയും ഉൾപ്പെടെയുളള വിഭവങ്ങളാണ് അമിത് ഷാ കഴിച്ചത്. വാഴയിലയിൽ വിളമ്പിയ വിഭവങ്ങൾ അദ്ദേഹം ആസ്വദിച്ച് രുചിച്ചു.

സി.ടി രവിയാണ് ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. പുഞ്ചിരിച്ചുകൊണ്ട് ഹോട്ടൽ ഉടമകൾക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നൽകുന്ന അമിത് ഷായുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ ഊർജ്ജമാണ് തമിഴ്നാട്ടിൽ താനുൾപ്പെടുന്ന പാർട്ടി കാര്യകർത്തക്കളെ മുന്നോട്ടു നയിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സി ടി രവി കുറിച്ചു.

Read Also: തങ്ങളെയൊക്കെ വഞ്ചിച്ചു കൊണ്ടാണ് ശബരിമല സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്; പ്രീതി നടേശന്‍

Related Articles

Post Your Comments


Back to top button