Advertisement
CinemaMollywoodLatest NewsNewsEntertainment

പ്രിയദർശൻ പിന്മാറി; അമ്മയുടെ സിനിമ വൈശാഖ് സംവിധാനം ചെയ്യും

താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നിന്ന് സംവിധായകൻ പ്രിയദർശൻ പിന്മാറി. പകരം വൈശാഖ് ചിത്രം സംവിധാനം ചെയ്യും. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ പ്രിയദർശനും ടി കെ രാജീവും ചേർന്നാണ് അമ്മയുടെ ചിത്രം സംവിധാനം ചെയ്യാനിരുന്നത്.

വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടനെയുണ്ടാകും. ” അമ്മയുമായുള്ള കരാർ ആശിവാദ് സിനിമസാണ്. ചിത്രം ആര് സംവിധാനം ചെയ്യുമെന്നുള്ളത് അവരുടെ തീരുമാനമാണ്”. അമ്മ ഭാരവാഹികൾ പറഞ്ഞു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Post Your Comments


Back to top button