Advertisement
KeralaLatest NewsNews

നടനുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; പൊതുവേദിയില്‍ വീണ്ടും നയന്‍താരയെ അപമാനിച്ച്‌ രാധ രവി

സ്ത്രീകളെ കുറിച്ച്‌ മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല

ചെന്നൈ: വിവാദങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് രാധ രവി. പൊതുവേദിയില്‍ വീണ്ടും നയന്‍താരയെ അപമാനിച്ച രാധ രവിയുടെ വാക്കുകൾ വൈറൽ.

രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ വെച്ചാണ് രാധ രവി നയന്‍താരയെ അപമാനിച്ച്‌ സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാധ രവി നയൻതാരയെ ക്കുറിച്ചു സംസാരിച്ചത്.

read also:ഡീസലും പെട്രോളും ഇനി ആവശ്യക്കാരുടെ അടുത്തേക്ക് എത്തും; മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു

‘നയന്‍താരയെ കുറിച്ച്‌ ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച്‌ മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യ ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?’ എന്നാണ് രാധ രവി പ്രസംഗത്തിനിടെ പറഞ്ഞത്.

നേരത്തെ നയന്‍താര സിനിമ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച രാധ രവി തന്റെ വാക്കുകള്‍ വളച്ചോടിച്ചതാണെന്നും നയന്‍താരയെ കുറിച്ച്‌ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു

Related Articles

Post Your Comments


Back to top button