Advertisement
KeralaNattuvarthaMollywoodLatest NewsNewsEntertainment

സംഘിയാണല്ലേ, ചാണകമാണല്ലേ; വിവേക് ഗോപനുവേണ്ടി പ്രചാരണത്തിനിറങ്ങിയ നടിയ്ക്ക് നേരെ സൈബർ ആക്രമണം

ഒടുവില്‍ ഗതികെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക് ചെയ്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവേക് ​ഗോപന്റെ പ്രരണാര്‍ത്ഥം കഴിഞ്ഞയാഴ്ച, നടന്ന റോഡ് ഷോയില്‍ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം രശ്മി സോമനും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന്റെ വിഡിയോ ‘Thank You അപ്പച്ചി’ എന്ന പേരില്‍ വിവേക് പങ്കുവച്ചത് വൈറല്‍ ആയിരുന്നു. എന്നാൽ പോസ്റ്റിനു താഴെ കുറേപ്പേര്‍ വിമര്‍ശനവുമായി എത്തി. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒരു രക്ഷയുമില്ല. ഒടുവില്‍ ഗതികെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക് ചെയ്തെന്ന് രശ്മി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു

രശ്മിയുടെ വാക്കുകള്‍ ഇങ്ങനെ..

വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്നു തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച്‌ കുറേപ്പേര്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെതായ താല്‍പര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്തു പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാന്‍ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞു നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരില്‍ കുറേ പഴി കേള്‍ക്കേണ്ടി വന്നാലും ‘ഐ ഡോണ്ട് കെയര്‍’. എന്റെ മനസ്സിന് സന്തോഷമുള്ള കാര്യമാണ്, ഞാന്‍ പോയി സപ്പോര്‍ട്ട് ചെയ്തു. അത്രേയുള്ളൂ. ഇനി വിവേക് മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും ഞാന്‍ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല

വിവേക് നായകനായി എത്തുന്ന കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷത്തിലാണ് രശ്മി സോമന്‍ എത്തുന്നത്.

Related Articles

Post Your Comments


Back to top button